ബെസർപ്പിന്റെ മണമുള്ള കിളിനക്കോട്ടെ യുവാക്കൾ അറിയുന്നുണ്ടോ; ദാ സോഷ്യൽ മീഡിയ നിങ്ങളെ അറഞ്ചം പുറഞ്ചം ട്രോളുന്നു

  • 553
    Shares

മലപ്പുറം കിളിനക്കോട് സുഹൃത്തിന്റെ കല്യാണത്തിനെത്തിയ പെൺകുട്ടികൾക്കെതിരെ സദാചാര ആക്രമണം നടത്തിയ യുവാക്കൾക്കെതിരെ സോഷ്യൽ മീഡിയ. രൂക്ഷ വിമർശനങ്ങൾക്കൊപ്പം കുറിക്ക് കൊള്ളുന്ന ട്രോളുകളുമായാണ് സോഷ്യൽ മീഡിയ സ്വയംപ്രഖ്യാപിത സദാചാര ആങ്ങളമാർക്കെതിരെ ആഞ്ഞടിക്കുന്നത്.

സഹപാഠികൾക്കൊപ്പം വാഹനത്തിൽ എത്തിയ പെൺകുട്ടികളെ കിളിനക്കോട്ടിലെ ശൂരൻമാർ തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയും ആൺകുട്ടികൾക്കൊപ്പം യാത്ര ചെയ്യാൻ പാടില്ലെന്ന് പറയുകയുമായിരുന്നു. ഇതിനെതിരെ പെൺകുട്ടികൾ ഫേസ്ബുക്ക് ലൈവ് വഴി തമാശരൂപേണ കിളിനക്കോട് വെളിച്ചമെത്താത്ത നാടാണെന്നും ഈ നാട്ടിലുള്ളവർ ഇപ്പോഴും പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് പെൺകുട്ടികൾക്കെതിരെ സോഷ്യൽ മീഡിയയിൽ അസഭ്യ വർഷവും സദാചാര ആക്രമണവും നടന്നത്.

പെൺകുട്ടികൾക്കെതിരെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും രാത്രി വരെ കുട്ടികളെ സ്റ്റേഷനിൽ എത്തിച്ച് നിർത്തിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തത്. കിളിനക്കോട്ടെ സദാചാര ആങ്ങളമാരെ ട്രോളാൻ വേണ്ടി മാത്രം ഫേസ്ബുക്കിൽ പുതിയ പേജും ഉടലെടുത്തിട്ടുണ്ട്.

ചില ട്രോൾ കാഴ്ചകൾ

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *