Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

ദേശീയപാതയിലടക്കം വാഹനങ്ങൾ തടയുന്നു; വ്യാജപ്രചാരണങ്ങളെ തുടർന്ന് ജനങ്ങൾ ആശങ്കയിൽ

hartal

Kerala

ദേശീയപാതയിലടക്കം വാഹനങ്ങൾ തടയുന്നു; വ്യാജപ്രചാരണങ്ങളെ തുടർന്ന് ജനങ്ങൾ ആശങ്കയിൽ

സോഷ്യൽ മീഡിയയിലെ ഹർത്താലാഹ്വാനത്തെ ദേശീയപാതയിലടക്കം വാഹനങ്ങൾ തടയുന്നു. ഇന്ന് ഹർത്താലാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സോഷ്യൽ മീഡിയ പ്രചാരണം ശക്തമായിരുന്നു. ഇതിനെ തുടർന്നാണ് സംസ്ഥാനത്ത് പലയിടത്തും വാഹനങ്ങൾ തടയുന്നത്. കത്വ സംഭവത്തിൽ പ്രതിഷേധിച്ച് ഹർത്താൽ നടത്തുമെന്നാണ് പ്രചാരണം നടന്നിരുന്നത്. ജനകീയ ഹർത്താൽ എന്ന പേരിലാണ് പ്രചാരണം നടന്നത്. ഹർത്താലിനു ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലെന്നും വാട്ട്സ് ആപ്പിലും ഫെയ്സ്ബുക്കിലും നടത്തുന്ന പ്രചരണത്തിൽ പറയുന്നുണ്ട്. ദേശീയപാതയിലടക്കമാണ് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നത്.

കോഴിക്കോട്, ബേപ്പൂർ, അടിവാരം, വടകര എന്നിവിടങ്ങളിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞു. കോഴിക്കോട് ഉൾപ്രദേശങ്ങളിൽ സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നില്ല. മലപ്പുറത്ത് ചങ്കുവെട്ടിയിൽ ഒരു സംഘം ആൾക്കാർ വാഹനങ്ങൾ തടഞ്ഞു. ഇവരെ പൊലീസെത്തി നീക്കി. പൊന്നാനിയിൽ കടകൾ അടപ്പിക്കാൻ ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പല ബസ്സുകളും പാതിവഴിയിൽ ട്രിപ്പ് മുടക്കി. കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും കടത്തി വിടുന്നുണ്ട്. നിരവധി ചോദ്യം ചെയ്യലുകൾക്ക് ശേഷമാണ് ചെറുവാഹനങ്ങൾ കടത്തിവിടുന്നത്.

Continue Reading
Advertisement
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in Kerala

Advertisement

Title

Advertisement
To Top