കൂടിന് മുകളിൽ ഫ്‌ളക്‌സ് കണ്ട നാടൻ പട്ടി ‘ യേസ് അയാം ജർമൻ ഷെപ്പേർഡ് ‘; ട്രോളൻമാർ പണി തുടങ്ങി

  • 350
    Shares

ലോകചാമ്പ്യൻമാരായി എത്തി ആദ്യ റൗണ്ടിൽ തന്നെ പുറത്താകേണ്ടി വന്നതിന്റെ ഗതികേടിലാണ് ജർമൻ ടീം. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ദക്ഷിണ കൊറിയക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലോക ചാമ്പ്യൻമാർ തോറ്റത്. ജർമനി ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ട്രോളുകളും പ്രവഹിച്ച് തുടങ്ങി.

തൊട്ടതെല്ലാം പിഴക്കുന്ന കഥയാണ് ജർമനിക്ക് റഷ്യൻ ലോകകപ്പിൽ പറയാനുണ്ടായിരുന്നത്. ഗ്രൂപ്പ് എഫിൽ സ്വീഡനും മെക്‌സിക്കോയ്ക്കും സൗത്ത് കൊറിയക്കും ഒപ്പമായിരുന്നു ജർമനിയുടെ സ്ഥാനം. ആദ്യ മത്സരത്തിൽ മെക്‌സിക്കോയോട് പരാജയപ്പെട്ട ടീം രണ്ടാം മത്സരത്തിൽ സ്വീഡനോട് വിജയിച്ചു. നിർണായകമായ മൂന്നാം മത്സരത്തിൽ ദക്ഷിണ കൊറിയക്ക് മുന്നിൽ അടിയറവ് പറയുകയും ചെയ്തു

ജയിക്കാനായി ഒട്ടും താത്പര്യമില്ലാത്ത പോലെയായിരുന്നു ജർമനിയുടെ ഇന്നലത്തെ പെർഫോമൻസ്. ആദ്യ ഗോൾ വീണതിന് ശേഷം സമനിലക്കായി ജർമനി ആഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് രണ്ടാം ഗോളും വീണത്. ജർമൻ ഗോൾ കീപ്പർ നൂയർ വരെ കൊറിയൻ ബോക്‌സിൽ എത്തിയപ്പോഴായിരുന്നു കൗണ്ടർ അറ്റാക്കിലൂടെ കൊറിയ രണ്ടാം ഗോളും സ്വന്തമാക്കിയത്. ഇതെല്ലാം ചേർത്തുവെച്ചാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ പ്രവഹിക്കുന്നത്

ചില ട്രോൾ കാഴ്ചകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *