മണ്ഡല കാലം മറന്നാലും സ്വന്തം മണ്ഡലം മറക്കരുത്; ചാലക്കുടിയിൽ പോയി വോട്ട് ചോദിച്ച കണ്ണന്താനത്തെ ട്രോളി സോഷ്യൽ മീഡിയ

  • 59
    Shares

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ചാലക്കുടി മണ്ഡലത്തിൽ പോയി വോട്ട് ചോദിച്ച എറണാകുളത്തെ ബിജെപി സ്ഥാനാർഥി അൽഫോൻസ് കണ്ണന്താനത്തെ ട്രോളി സോഷ്യൽ മീഡിയ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ കണ്ണന്താനം ലളിത ജീവിത പ്രകടനത്തിനായി അവിടെ നിന്ന് കെ എസ് ആർ ടി സി ബസിൽ കയറുകയും വഴിയിൽ ഇറങ്ങി വോട്ട് ചോദിക്കുകയുമായിരുന്നു.

എന്നാൽ പ്രവർത്തകർ വന്ന് കണ്ണന്താനത്തോട് മണ്ഡലം മാറിപ്പോയെന്ന് പറഞ്ഞതോടെയാണ് അമളി മനസ്സിലാക്കിയ സ്ഥാനാർഥി സ്വന്തം കാറിൽ കയറി സ്ഥലം വിട്ടത്. വിമാനത്താവളമടങ്ങുന്ന പ്രദേശം ചാലക്കുടി മണ്ഡലത്തിലാണ്. സ്വന്തം മണ്ഡലം പോലും മാറിപ്പോയ കണ്ണന്താനത്തെ യാതൊരു ദയയുമില്ലാതെയാണ് ട്രോളൻമാർ എടുത്തിട്ട് അലക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *