സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ബോട്ട് ഇന്ത്യൻ നാവിക സേന പിടികൂടി; ബോട്ടിനുള്ളിൽ വൻ ആയുധ ശേഖരം

  • 71
    Shares

സൊമാലിയൻ കടൽക്കൊള്ളക്കാരുടെ ബോട്ട് ദക്ഷിണ നാവികസേന പിടികൂടി. ഏതൻസ് കടലിടുക്കിൽവെച്ച് ഐഎൻഎസ് സുനൈനയാണ് സൊമാലിയൻ ബോട്ടിനെ പിടികൂടിയത്. ഡിസംബർ ഏഴിനായിരുന്നു സംഭവം.

നാല് ഹൈ കാലിബർ എ കെ 47 തോക്കുകളും ഒരു മെഷീൻ ഗണും വെടിയുണ്ടകളുടെ ശേഖരവും നാവിക സേന കണ്ടെത്തി. പിടികൂടുന്ന സമയത്ത് ബോട്ടിലാരുമുണ്ടായിരുന്നില്ല. കടൽക്കൊള്ളക്കാരുടേതെന്ന് സംശയിക്കുന്ന വസ്ത്രങ്ങൾ ഉണക്കാനിട്ട നിലയിൽ ബോട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. സേനയെ കണ്ടതോടെ ഇവർ നീന്തി രക്ഷപ്പെട്ടതാകാമെന്നും സംശയിക്കുന്നു

സൊമാലിയൻ സമുദ്രാതിർത്തിയിൽ കടൽക്കൊള്ളക്കാരുടെ ആക്രമണം നിയന്ത്രിക്കുന്നതിനായാണ് ഐഎൻഎസ് സുനൈന മേഖലയിൽ തമ്പടിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *