സോന മോൾക്ക് കാഴ്ച പൂർണമായും തിരിച്ചുകിട്ടി; നന്ദി അറിയിക്കാൻ ശൈലജ ടീച്ചറെ കാണാനെത്തി

Loading...

ടോക്‌സിക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെ തുടർന്ന് കാഴ്ച നഷ്ടപ്പെടുകയും സർക്കാരിന്റെ കൃത്യ സമയത്തുള്ള ഇടപെടലിനെ തുടർന്ന് കാഴ്ച പൂർണമായും തിരിച്ചുകിട്ടുകയും ചെയ്ത സോനമോൾ ആരോഗ്യമന്ത്രി കെ കെ ശൈലജയെ കാണാനെത്തി. കുടുംബത്തോടൊപ്പമാണ് സോന മോൾ ടീച്ചറെ കാണാനെത്തിയത്.

സമൂഹ മാധ്യമങ്ങളിലൂടെ വലിയ ചർച്ചയായതായിരുന്നു സോനമോളുടെ രോഗം. ഇതോടെയാണ് സർക്കാർ ഇടപെടുന്നത്. മന്ത്രിയുടെ നിർദേശപ്രകാരം ചികിത്സ ഏറ്റെടുത്തതും. അപസ്മാര സംബന്ധമായ രോഗത്തെ തുടർന്നാണ് സോനമോളെ തൃശ്ശൂർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സക്കിടെ ടോക്‌സിക് എപ്പിഡെമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയുണ്ടാകുകയായിരുന്നു.

തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ സോന മോളെ ശിശു രോഗ വിഭാഗം തലവൻ ഡോ. പുരുഷോത്തമന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചികിത്സ നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. തുടർന്ന് മന്ത്രി ശൈലജ ടീച്ചർ നേരിട്ട് ഇടപെടുകയും കാഴ്ച കിട്ടാൻ കഴിയുമെങ്കിൽ എവിടെ കൊണ്ടുപോയി ചികിത്സിക്കാനും നിർദേശം നൽകുകയായിരുന്നു.

ഹൈദരാബാദിലെ എൽ വി പ്രസാദ് ആശുപത്രിയിലാണ് സോന മോളുടെ ചികിത്സ നടത്തിയത്. പൂരം തിരക്കിനിടെ കുട്ടിയെ പോലീസ് എസ്‌കോർട്ടോടു കൂടിയാണ് വിമാനത്താവളത്തിൽ എത്തിച്ചത്. എൽ വി പ്രസാദ് ആശുപത്രിയിൽ ഒരു മാസത്തോളം നീണ്ടുനിന്ന ചികിത്സക്കിടെ നിരവധി ശസ്ത്രക്രിയകൾ നടത്തുകയും കുട്ടി ജീവിതത്തിലേക്ക് തിരികെ എത്തുകയുമായിരുന്നു. ഹൈദരാബാദിലേക്കുള്ള വിമാന ചാർജും അവിടെയുള്ള താമസവും അടക്കം എല്ലാ ചെലവുകളും സർക്കാരാണ് വഹിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *