കൊച്ചി മേയർക്കെതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്

കൊച്ചി കോർപറേഷനിൽ മേയർ സൗമിനിക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ ഇന്ന് വോട്ടെടുപ്പ്. സൗമിനി ജെയിന്റെ നാല് വർഷത്തെ ഭരണം സമ്പൂർണ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം യുഡിഎഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് നീക്കം.

74 അംഗ കൗൺസിലിൽ ക്വാറം തികയണമെങ്കിൽ 38 അംഗങ്ങൾ പങ്കെടുക്കണം. ക്വാറം തികയാതിരിക്കാൻ യുഡിഎഫ് അംഗങ്ങളിൽ ഭൂരിഭാഗവും യോഗത്തിൽ നിന്ന് വിട്ടുനിന്നേക്കും. ബിജെപിയുടെ രണ്ട് അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുക്കില്ല.

അതേസമയം മേയർക്കെതിരെ അവരുടെ പാർട്ടിയിൽ തന്നെ ശക്തമായ എതിർവികാരം ഉണ്ടെന്നും ഇത് ഉപകാരപ്പെടുമെന്നുമാണ് എൽ ഡി എഫ് പ്രതീക്ഷ. ക്വാറം തികയാതെ വരികയാണെങ്കിൽ അവിശ്വാസ പ്രമേയ നടപടികൾ ആറ് മാസം വരെ വൈകിപ്പിക്കാൻ സാധിക്കും. ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ടരക്കാണ് അവിശ്വാസ പ്രമേയ നടപടികൾ ആരംഭിക്കുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *