വനിതാ പോലീസുകാരി സൗമ്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ അജാസും മരിച്ചു
മാവേലിക്കരയിൽ വനിതാ പോലീസുകാരി സൗമ്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു. സൗമ്യയെ കൊല്ലുന്നതിനിടെ ഇയാൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതേ തുടർന്നുള്ള അണുബാധയും ന്യൂമോണിയയും കാരണമാണ് മരണം. വയറിനേറ്റ പൊള്ളലിൽ നിന്നുള്ള അണുബാധ അജാസിന്റെ വൃക്കകളെ ബാധിച്ചിരുന്നു
സൗമ്യയോട് പ്രണയമായിരുന്നുവെന്നും വിവാഹം ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നും ചികിത്സക്കിടെ മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ഇയാൾ പറഞ്ഞിരുന്നു.
സ്കൂട്ടറിൽ വരികയായിരുന്ന സൗമ്യയെ വീടിന് മുന്നിലുള്ള വഴിയിൽ വെച്ച് കാറിടിച്ച് വീഴ്ത്തുകയും വടിവാള് കൊണ്ട് വെട്ടി വീഴ്ത്തുകയുമായിരുന്നു. തുടർന്നാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്.