അജാസ് നിരന്തരം ശല്യം ചെയ്തിരുന്നതായി സൗമ്യയുടെ മകന്റെ മൊഴി

മാവേലിക്കരയിൽ കൊല്ലപ്പെട്ട വനിതാ പോലീസുകാരി സൗമ്യയുടെ മകന്റെ മൊഴി പുറത്ത്. സൗമ്യയെ കൊന്ന അജാസിൽ നിന്ന് സൗമ്യക്ക് നിരന്തരം ശല്യമുണ്ടായിരുന്നതായി മൂത്ത മകൻ ഋഷികേശ് മൊഴി നൽകി. തനിക്കെന്തെങ്കിലും പറ്റിയാൽ പോലീസിനോട് കാര്യങ്ങൾ പറയണമെന്ന് സൗമ്യ പറഞ്ഞിരുന്നതായി 12കാരനായ ഋഷികേശ് പോലീസിനെ അറിയിച്ചു.

അജാസിൽ നിന്ന് സൗമ്യ ഒരു ആക്രമണം പ്രതീക്ഷിച്ചിരുന്നതായാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. തൃശ്ശൂർ പോലീസ് ക്യാമ്പിലെ പരിശീലന കാലത്താണ് അജാസിനെ സൗമ്യ പരിചയപ്പെടുന്നത്. ആറ് വർഷത്തെ സൗഹൃദം തകർന്നതിന് പിന്നിൽ എന്തോ സംഭവിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. അജാസിന്റെ മൊഴിയെടുത്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരു

അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. സൗമ്യയെ കൊലപ്പെടുത്തുന്നതിനിടെ ഇയാൾക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. എളമക്കരയിൽ നിന്ന് വാടകക്കെടുത്ത കാറിലാണ് സൗമ്യയെ വധിക്കാനായി അജാസ് എത്തിയത്. കാറിടിച്ച് വീഴ്ത്തിയ ശേഷം കത്തി കൊണ്ട് വെട്ടുകയും കുത്തുകയും ചെയ്തു. തുടർന്നാണ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *