അജാസ് സൗമ്യയെ കൊന്നതിന് കാരണം വിവാഹാഭ്യർഥന നിരസിച്ചത്; കടം വാങ്ങിയ പണം തിരികെ വാങ്ങാൻ തയ്യാറായില്ല, പകരം വിവാഹാലോചന

മാവേലിക്കരയിൽ കൊല്ലപ്പെട്ട സൗമ്യയോട് പ്രതി അജാസ് വിവാഹാലോചന നടത്തിയിരുന്നതായി പോലീസ്. ഇത് നിരസിച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുവരും തമ്മിൽ തൃശ്ശൂർ പോലീസ് ക്യാമ്പിൽ വെച്ച് സൗഹൃദമുണ്ടായിരുന്നു. ഇതിനിടെ അജാസ് സൗമ്യക്ക് ഒന്നര ലക്ഷം രൂപ കടമായി നൽകുകയും ചെയ്തിരുന്നു

കടം വാങ്ങിയ പണം തിരികെ നൽകാൻ അമ്മയ്‌ക്കൊപ്പം സൗമ്യ പോയിരുന്നു. എന്നാൽ പണം തിരികെ വാങ്ങാൻ അജാസ് തയ്യാറായില്ല. പകരം തന്നെ വിവാഹം കഴിക്കാനാണ് അജാസ് ആവശ്യപ്പെട്ടത്. എന്നാൽ സൗമ്യ ഇത് നിരസിക്കുകയായിരുന്നു. ഇതോടെ പ്രതികാര ബുദ്ധി കൂടിയ അജാസ് കൊലപാതകത്തിനുള്ള അവസരം കാത്തുകഴിയുകയായിരുന്നു.

കൂടുതൽ വിവരങ്ങൾക്കായി അജാസിനെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഗുരുതരാവസ്ഥയിൽ ഇയാൾ ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ സൗമ്യയുടെ മകൻ അജാസിനെതിരെ മൊഴി നൽകിയിരുന്നു. ഇയാൾ സ്ഥിരം വിളിച്ച് ഭീഷണിപ്പെടുത്താറുണ്ടായിരുന്നതായാണ് മകൻ മൊഴി നൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *