മരണത്തിൽ ആർക്കും പങ്കില്ലെന്ന് സൗമ്യയുടെ കത്ത്; മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയില്ല

  • 5
    Shares

പിണറായി കൂട്ടക്കൊലപാതക കേസിലെ പ്രതി സൗമ്യയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ഇന്ന് രാവിലെ പത്ത് മണിയോടെ കണ്ണൂർ വനിതാ ജയിൽ വളപ്പിലെ കശുമാവിലാണ് സൗമ്യ തൂങ്ങിമരിച്ചത്. തന്റെ മരണത്തിൽ ആർക്കും പങ്കില്ലെന്നും കുടുംബക്കാർ തന്നെ ഒറ്റപ്പെടുത്തിയിരുന്നുവെന്നും കത്തിൽ പറയുന്നു.

കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ഏക പ്രതിയായ സൗമ്യ ആത്മഹത്യ ചെയ്തത്. സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ അസ്വാഭാവികതയുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കേസ് അട്ടിമറിച്ചിരുന്നു. കൊലപാതകങ്ങളിൽ മറ്റുപലർക്കും പങ്കുണ്ട്. ചിലരുടെ നിർദേശപ്രകാരമാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സൗമ്യ നേരത്തെ കേരളാ ലീഗൽ അതോറിറ്റി പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു.

അച്ഛൻ കുഞ്ഞിക്കണ്ണൻ, അമ്മ കമല, മകൾ ഐശ്വര്യ എന്നിവരെ വിവിധ ദിവസങ്ങളിലായാണ് സൗമ്യ കൊന്നത്. സ്വാഭാവിക മരണമെന്ന് കരുതിയിരുന്ന കൊലപാതകങ്ങളിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം നടന്നതെന്നും സൗമ്യയെ പിടികൂടിയതും. അവിഹിത ബന്ധത്തിന് തടസ്സമായതാണ് മൂന്ന് പേരെയും സൗമ്യ കൊലപ്പെടുത്താൻ കാരണം. സൗമ്യയുടെ മറ്റൊരു മകൾ ഒരു വർഷം മുമ്പും ഛർദിയെ തുടർന്ന് മരിച്ചിരുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *