ഉത്തരവാദിത്വമേറ്റെടുക്കുമോ എന്ന എസ് പിയുടെ ചോദ്യം മന്ത്രിയെ ഉത്തരംമുട്ടിച്ചു; അപമര്യാദയായി പെരുമാറിയെന്ന് ബിജെപി

  • 174
    Shares

ശബരിമല സന്ദർശനത്തിന് എത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ എസ് പി യതീഷ് ചന്ദ്ര അപമാനിച്ചുവെന്ന് ബിജെപി. മര്യാദയില്ലാത്ത സമീപനമാണ് യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയോട് സ്വീകരിച്ചത്. ഒരു കേന്ദ്രമന്ത്രിയെ പരിഹസിക്കുന്ന എസ് പിയെ ആദ്യമായാണ് കാണുന്നതെന്നും ബിജെപി നേതാക്കൾ പറയുന്നു.

ഭക്തരുടെ സ്വകാര്യ വാഹനങ്ങൾ കടത്തിവിടണമെന്ന പൊൻ രാധാകൃഷ്ണന്റെ ആവശ്യം എസ് പി യതീഷ് ചന്ദ്ര തള്ളിയിരുന്നു. പമ്പയിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും ഇത്തരം പ്രശ്‌നങ്ങളുണ്ടായാൽ ഉത്തരവാദിത്വമേറ്റെടുക്കുമോയെന്നുമായിരുന്നു എസ് പിയുടെ ചോദ്യം. ഇതിൽ ഉത്തരംമുട്ടിയ കേന്ദ്രമന്ത്രി തനിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്ന് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന എ എൻ രാധാകൃഷ്ണൻ അപ്പോൾ തന്നെ എസ് പിക്കെതിരെ കയർക്കുകയും ചെയ്തു. മുഖത്ത് നോക്കി പേടിപ്പിക്കുകയാണെന്നൊക്കെ രാധാകൃഷ്ണൻ പറഞ്ഞിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *