ടിക്കി ടാക്ക, ടിക്കി ടാക്ക, ‘ഹല്ല പാസ് മാത്രമേ ഉള്ളൂ ലേ’; സ്പാനിഷ് ദുരന്തവും ട്രോളിൽ കുടുങ്ങി

  • 266
    Shares

റഷ്യൻ ലോകകപ്പ് ചരിത്രമാകുകയാണ്. പാരമ്പര്യത്തിന്റെ പെരുമ കൊട്ടിക്കേറി വന്നവർ ഓരോ ദിവസങ്ങളിൽ തോറ്റ് പുറത്തായി കൊണ്ടിരിക്കുന്നു. ജർമനി, അർജന്റീന, പോർച്ചുഗൽ ഗണത്തിലേക്ക് ഇന്നലെ കടന്നുവന്നത് സ്‌പെയിനാണ്. ആതിഥേയരായ റഷ്യയോട് ഷൂട്ടൗട്ടിലാണ് സ്പാനിഷ് പട തലകുനിച്ചത്.

2010 ലോകകപ്പ് ജേതാക്കളായിരുന്നു സ്‌പെയിൻ. ഈ ലോകകപ്പ് നേടുമെന്ന് കൂടുതൽ പേരും വിശ്വസിച്ചിരുന്ന ടീം പക്ഷേ പ്രീ ക്വാർട്ടറിൽ പുറത്താകുകയായിരുന്നു. സ്പാനിഷ് പടയുടെ തോൽവിയോടെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഒന്നുകൂടി ഉഷാറായിട്ടുണ്ട്. അർജന്റീന, ജർമനി, പോർച്ചുഗൽ തോൽവിക്ക് പിന്നാലെ സ്പാനിഷ് ആരാധകർ നടത്തിയ ട്രോൾ പൊങ്കാലക്ക് മറുപടി നൽകുന്ന തിരിക്കിലാണ് നേരത്തെ പുറത്തായ ടീമുകളുടെ ആരാധകർ.

സ്‌പെയിന്റെ പ്രസിദ്ധമായ ടിക്കി ടാക്കയുടെ പതനമാണിതെന്നും ട്രോളൻമാർ ചൂണ്ടിക്കാണിക്കുന്നു. പാസ് മാത്രം കൊടുത്താൽ പോര, ഇടയ്‌ക്കൊക്കെ ഗോളും അടിക്കണമെന്ന് ഉപദേശിക്കുന്നവരുമുണ്ട്. ചിലരാകട്ടെ പുറത്തായ ഗണത്തിലേക്ക് ബ്രസീലിനെയും പ്രതീക്ഷിച്ചിരിപ്പാണ്.

ചില ട്രോൾ കാഴ്ചകൾNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *