പ്രളയക്കെടുതി ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന് ചേരും

  • 5
    Shares

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് സഭ സമ്മേളിക്കുക. ചട്ടം 130 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയക്കെടുതി സംബന്ധിച്ച പ്രസ്താവന അവതരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും ചർച്ച നടക്കുക.

പ്രതിപക്ഷ നേതാവ്, കക്ഷി നേതാക്കൾ എന്നിവർക്ക് പുറമെ ദുരന്തം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലെ എംഎൽഎമാരും സംസാരിക്കും. പുനരധിവാസം, ദുരിതാശ്വാസം, എന്നിവയെ കുറിച്ചുള്ള അഭിപ്രായങ്ങളും ചർച്ചക്കിടെ ഉയർന്നുവരും. വിദേശസഹായം, കേന്ദ്രസഹായം എന്നിവ സംബന്ധിച്ച വിവാദങ്ങളും സഭ ചർച്ച ചെയ്യും

രാഷ്ട്രീയം മറന്ന് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിന് സ്വീകാര്യത ലഭിക്കും. എങ്കിലും അണക്കെട്ടുകൾ തുറന്നതാണ് പ്രളയത്തിന് കാരണമായതെന്ന ആരോപണം പ്രതിപക്ഷം ഉയർത്താൻ സാധ്യതയുണ്ട്Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *