ഭരണകൂടമുണ്ടാക്കിയ പ്രളയമെന്ന് രമേശ് ചെന്നിത്തല; ജുഡീഷ്യൽ അന്വേഷണം വേണം
കേരളത്തിലുണ്ടായത് ഭരണകൂടം സൃഷ്ടിച്ച പ്രളയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാം തുറന്നുവിട്ടപ്പോൾ മുന്നൊരുക്കം നടത്തിയോയെന്ന് സർക്കാർ വ്യക്തമാക്കണം. ഓറഞ്ചും ബ്ലൂവും റെഡും എഴുതിവെച്ചതു കൊണ്ടായില്ല ജനങ്ങളെ അറിയിക്കണമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു
സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇതുവരെ പിന്തുണച്ചിട്ടുണ്ട്. പ്രഹരം നേരിടുന്നതിൽ പ്രതിപക്ഷം മുന്നിലുണ്ടാകും. കേരളാ വിരുദ്ധ പ്രചാരണം നടത്തുന്നവരെയും ശക്തമായി എതിർത്തു. എങ്കിലും ഭാവിയിൽ കേരളത്തിൽ ഇത്തരത്തിലൊരു ദുരന്തം ഉണ്ടാകാതിരിക്കാൻ ചില തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഡാമുകൾ തുറന്നുവിട്ടതാണ് ദുരന്തത്തിന് കാരണമായതെന്ന് വിദഗ്ധർ പറയുന്നു. ജുഡീഷ്യൽ അന്വേഷണം വേണമെന്ന കാര്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുന്നു.
സൈന്യം വരണമെന്ന് നേരത്തെ ആവശ്യപ്പെട്ടത് ശരിയായിരുന്നു. മത്സ്യത്തൊഴിലാളികൾ എത്തിയത് ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല. അവർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു