വികസന കാഴ്ചപ്പാടിൽ മാറ്റമുണ്ടാകണം; ചിലർക്ക് മുന്നിൽ നിയമം വഴിമാറരുതെന്നും വി എസ്

Loading...
  • 11
    Shares

പ്രളയക്കെടുതി ചർച്ച ചെയ്യാനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തിൽ സർക്കാരിനെതിരെ പരോക്ഷ വിമർശനമുയർത്തി ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ കൂടിയായ വിഎസ് അച്യുതാനന്ദൻ. കനത്ത മഴയാണ് കേരളത്തിൽ പ്രളയമുണ്ടാക്കിയത്. ദുരന്തത്തിന്റെ ആക്കം കൂട്ടിയ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും കാരണമായത് പ്രകൃതിയിൽ നടത്തിയ ഇടപെടലുകളാണ്. സർക്കാരിന്റെ വികസന കാഴ്ചപ്പാടിൽ മാറ്റമുണ്ടാകണം. നയരൂപീകരണത്തിൽ പിഴവ് സംഭവിച്ചുവെന്നും അദ്ദേഹം വിമർശിച്ചു

വികസനമെന്ന മന്ത്രം വികസന ആക്രോശമായി മാറരുത്. വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അതിർവരമ്പ് നിശ്ചയിക്കാനുള്ള അവസരമാണിത്. കുന്നിടിച്ചും വനം കയ്യേറിയും വയൽ നികത്തിയും തടയണകൾ കെട്ടിയും നടത്തുന്ന അനധികൃതമോ അശാസ്ത്രീയമോ ആയ നിർമാണങ്ങളും മറ്റ് പ്രവർത്തനങ്ങളും ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും വിഎസ് ചൂണ്ടിക്കാട്ടി

മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നു. എന്നാൽ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായാണ് കേരളം മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ പരിഗണിച്ചത്. പശ്ചിമഘട്ടത്തോട് മല്ലിടാനുള്ള കെൽപ് കേരളത്തിനില്ല. മൂന്നാറിലെ അനധികൃത നിർമാണങ്ങൾ ഒഴിപ്പിക്കുന്ന നടപടി ഇടക്ക് വെച്ച് നിർത്തിവെച്ചു. ഇത് വീണ്ടും ആരംഭിക്കണം. കേരളത്തിലെമ്പാടുമുള്ള അനധികൃത നിർമാണങ്ങൾ പൊളിച്ച് കയ്യേറ്റങ്ങൾ തിരിച്ചുപിടിക്കണം. അനധികൃത ക്വാറികൾ നിർത്തലാക്കണം

ചിലർക്ക് മുന്നിൽ നിയമം വഴിമാറുന്ന അവസ്ഥയുണ്ടാകരുത്. ഇത്തരം വിമർശനങ്ങളെ വികസന വിരുദ്ധമെന്നും പരിസ്ഥിതി വാദമെന്നും പറഞ്ഞ് കളിയാക്കുന്ന അവസ്ഥയുണ്ടാകുന്നതായും വിഎസ് ചൂണ്ടിക്കാട്ടിNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *