മെഡിക്കൽ കോളജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഇന്നും നാളെയുമായി നടക്കും

  • 5
    Shares

സംസ്ഥാനത്ത് മെഡിക്കൽ കോളജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഇന്നും നാളെയുമായി നടക്കും. പ്രവേശനം സ്റ്റേ ചെയ്ത നാല് കോളജുകളെ ഒഴിവാക്കിയാണ് സ്‌പോട്ട് അഡ്മിഷൻ നടക്കുന്നത്. തൊടുപുഴ അസ്ഹർ, വയനാട് ഡിഎം. പാലക്കാട് പി കെ ദാസ്, വർക്കല എസ് ആർ കോളജുകളിലേക്കുള്ള പ്രവേശനാനുമതിയാണ് കോടതി സ്‌റ്റേ ചെയ്തത്. ഇതിൽ ബുധനാഴ്ച കോടതി തീരുമാനമെടുക്കും

നാല് കോളുകളോടും എല്ലാ രേഖകളും ഹാജരാക്കാൻ കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. 71 മെഡിക്കൽ സീറ്റുകളിലേക്ക് ഇന്ന് പ്രവേശനം നടക്കും. ഉയർന്ന റാങ്കുകളിലേക്കുള്ള പ്രവേശനം ഉറപ്പാക്കിയ 93 സീറ്റുകളിൽ മാറ്റമുണ്ടാകില്ല. സ്‌പോട്ട് അഡ്മിഷൻ പൂർത്തിയായാലും വിദ്യാർഥികൾ പ്രവേശനം തേടാതെ വന്നാൽ ആ സീറ്റുകളിലേക്ക് വീണ്ടും അഡ്മിഷൻ നടത്തും.

നാല് കോളജുകളിലേക്കുള്ള പ്രവേശനം അസാധുവാക്കിയാൽ സ്‌പോട്ട് അഡ്മിഷൻ വീണ്ടും നടത്തേണ്ടി വരും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *