മതസ്പർധ വളർത്തുന്ന പ്രസംഗം: ശ്രീധരൻ പിള്ളക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. 24 മണിക്കൂറിനുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദേശം.

ശോഭാ സുരേന്ദ്രന്റെ പ്രചാരണ പരിപാടിക്കിടെ ആറ്റിങ്ങലിലാണ് ശ്രീധരൻ പിള്ള മതസ്പർധ വളർത്തുന്ന രീതിയിൽ സംസാരിച്ചത്. ആറ്റിങ്ങൽ പോലീസ് ശ്രീധരൻ പിള്ളക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ശ്രീധരൻ പിള്ള ചട്ടം ലംഘിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് നോട്ടീസ് അയച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *