ഇന്ത്യയിലെ 29 സംസ്ഥാനങ്ങളിൽ വികസനം എത്തിപ്പെടാത്ത പ്രദേശമാണ് കേരളം: ശ്രീധരൻ പിള്ള

കേരളത്തിൽ വികസനം എത്തിനോക്കിയിട്ട് പോലുമില്ലെന്ന് കേരളത്തിലെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്‌ല. ദേശീയ പാതാ വികസനത്തിന് താനോ ബിജെപിയോ ഒരവസരത്തിലും എതിര് നിന്നിട്ടില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു

29 സംസ്ഥാനങ്ങളിൽ വികസനം എത്തിപ്പെടാത്ത പ്രദേശമാണ് കേരളമെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. വികസന രംഗത്ത് ഒന്നും നേടാൻ സാധിക്കാത്ത സംസ്ഥാനമെന്നും ശ്രീധരൻ പിള്ള പറഞ്ഞു

ദേശീയ പാതാ വികസനത്തിന് തടസ്സം എന്താണെന്ന കാര്യം സർക്കാർ ഡൽഹിയിൽ പോയി അന്വേഷിക്കണം. വിവാദമുണ്ടാക്കുന്നവർ തന്റെ കത്തിലെ അവസാന വരി വായിക്കാൻ തയ്യാറായിട്ടില്ല. നിയമാനുസൃതം പഴുതുകളുണ്ടെങ്കിൽ മാത്രം എന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പാർട്ടിക്കാർക്കും വേണ്ടിയാണ് കത്തയച്ചതെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു. കേരളത്തിലെ ദേശീയ പാതാ വികസനം നിർത്തിവെക്കാൻ വേണ്ടി ശ്രീധരൻ പിള്ള കേന്ദ്രസർക്കാരിന് അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *