ഗതികേട് കൊണ്ടാണ് സിപിഎം വിശ്വാസികൾക്ക് അനുകൂലമായി നിലപാട് മാറ്റിയതെന്ന് ശ്രീധരൻ പിള്ള

എല്ലാ വഴികളും അടഞ്ഞതോടുകൂടി ഗതികേടുകൊണ്ടാണ് സിപിഎം വിശ്വാസികൾക്ക് അനുകൂലമായി നിലപാട് മാറ്റിയിരിക്കുന്നതെന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. സംസ്ഥാന സെക്രട്ടറി തന്നെ വിശ്വാസികൾക്ക് വേണ്ടി നിലപാട് മാറ്റുമ്പോൾ അത് ആശയപരമായ മാറ്റമായി കാണുന്നില്ല. ജനങ്ങൾക്കിടയിൽ പിടിച്ചുനിൽക്കാനുള്ള അവസാന വഴിയായിട്ടാണ് കാണുന്നത്

മോദിയുടെ വികസന കാഴ്ചപ്പോടിനോട് വലിയൊരു വിഭാഗം അനുകൂലമായി ചിന്തിക്കുന്നുവെന്നതിന്റെ തെളിവാണ് കോൺഗ്രസ് നേതാക്കളുടെ തുറന്നുപറച്ചിൽ. ഇതിനെ ശരിയായ രീതിയിൽ മാത്രം കാണാൻ ശ്രമിക്കണം. ശശി തരൂരും മനു അഭിഷേക് സിംഗ്വിയും ജയ്‌റാം രമേശുമെല്ലാം സത്യം മാത്രമാണ് പറഞ്ഞിട്ടുള്ളത്. കടുത്ത ബിജെപി വിരുദ്ധത പറയുന്നവരാണ് പെട്ടെന്ന് ബിജെപിയിലേക്ക് എത്തു.

പാലാ ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർഥിയെ ഈ മാസം 30ന് പ്രഖ്യാപിക്കും. നിലവിലെ സാഹചര്യത്തിൽ പാലയിൽ എൻഡിഎക്ക് വലിയ വിജയപ്രതീക്ഷയാണുള്ളതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *