വടക്കൻ മാത്രമല്ല, തെക്കുനിന്നും വടക്കു നിന്നും ഇനിയുമാളുകൾ വരും; പി എസ് ശ്രീധരൻ പിള്ള
ടോം വടക്കൻ മാത്രമല്ല, ബിജെപിയിലേക്ക് ഇനിയുമാളുകൾ വരുമെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. വടക്കൻ മാത്രമല്ല, തെക്കു നിന്നും വടക്കു നിന്നും കൂടുതൽ പേർ ബിജെപിയിലേക്ക് വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞു.
വടക്കൻ സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിന് ഇത് പാർട്ടിയിൽ ചർച്ചയായിട്ടില്ലെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ മറുപടി. താൻ മത്സരിക്കില്ലെന്ന സൂചനയും ശ്രീധരൻ പിള്ള നൽകി. സ്ഥാനാർഥിത്വത്തെ ഗൗരവമായി കാണുന്നില്ല. മത്സരിക്കുന്ന കാര്യം പാർട്ടി പറഞ്ഞാൽ ആ ഘട്ടത്തിൽ നോക്കാമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.