ഇടതു പാർട്ടികളിൽ നിന്ന് നാലായിരത്തോളം പേർ ബിജെപിയിൽ ചേർന്നതായി ശ്രീധരൻ പിള്ള

കേരളത്തിൽ ഇടതുപാർട്ടികളിൽ നിന്ന് നേതാക്കളടക്കം നാലായിരത്തോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നും ദളിത് വിഭാഗങ്ങളിൽ നിന്നും പതിനായിരക്കണക്കിനാളുകളും അംഗത്വമെടുത്തിട്ടുണ്ട്.

അംഗത്വമെടുത്തവരുടെ പട്ടിക അടുത്ത മാസം പുറത്തുവിടും. ഇത് കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് അയച്ചുകൊടുക്കാനും ആലോചനയുണ്ടെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. പുതിയതായി പാർട്ടിയിൽ ചേർന്നവർക്ക് അർഹമായ സ്ഥാനങ്ങളും ചുമതലകളും നൽകും.

സംസ്ഥാനത്ത് ബിജെപിയുടെ അംഗസംഖ്യ 26 ലക്ഷമായി. ഏഴ് ലക്ഷം പേർ ഫോൺ കോളിലൂടെയാണ് അംഗത്വമെടുത്തത്. പതിനായിരക്കണക്കിന് ന്യൂനപക്ഷ വിഭാഗക്കാരും ബിജെപിയിൽ ചേർന്നതായി ശ്രീധരൻ പിള്ള പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *