ചാനലുകളിൽ പ്രധാന്യം കുറഞ്ഞതോടെ ബിജെപി നിലപാട് മാറ്റി; മാധ്യമ ബഹിഷ്‌കരണം അവസാനിപ്പിക്കുന്നതായി ശ്രീധരൻ പിള്ള

  • 33
    Shares

ബിജെപിയുടെ മാധ്യമബഹിഷ്‌കരണം അവസാനിപ്പിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള. ഇനി മുതൽ നേതാക്കൾക്ക് ചാനൽ ചർച്ചകളിൽ പങ്കെടുക്കാമെന്നും മാധ്യമങ്ങളുമായി സഹകരിക്കാമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. മാധ്യമ ചർച്ചക്ക് പോകേണ്ടെന്ന തീരുമാനം വൈകാരികമായ കാഴ്ചപ്പാടിൽ സംഭവിച്ചതാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു

ശബരമലയിൽ യുവതികൾ കയറിയതിന് പിന്നാലെ സംസ്ഥാനത്ത് അക്രമം നടത്തി അഴിഞ്ഞാടാൻ വേണ്ടി സംഘപരിവാർ നടത്തിയ ഹർത്താലിൽ മാധ്യമപ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മാധ്യമങ്ങൾ ബിജെപി നേതാക്കളെ ബഹിഷ്‌കരിക്കുകയും ചെയ്തു. ഇതോടെയാണ് ചാനൽ ചർച്ചകളിൽ സഹകരിക്കേണ്ടെന്ന തീരുമാനം ബിജെപി സ്വീകരിച്ചത്.

എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ചാനലുകളിൽ ബിജെപിക്കുള്ള പ്രാധാന്യം കുറയുന്നത് മനസ്സിലാക്കിയാണ് നിലപാട് തിരുത്തിയത്. ചർച്ചകളിൽ ബിജെപിയുടെ ഭാഗം പറയാൻ ആരുമില്ലാതെ വരുന്നതോടെ പാർട്ടിക്ക് ക്ഷീണം സംഭവിക്കുന്നതായും നേരത്തെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *