ഗാന്ധി വധം ഒരിക്കലും മാപ്പർഹിക്കാത്ത മഹാപാതകം: ഹിന്ദു മഹാസഭക്കെതിരെ പി എസ് ശ്രീധരൻ പിള്ള

  • 29
    Shares

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി കോലത്തിലേക്ക് പ്രതീകാത്മകമായി വെടിവെച്ച് ചോര വീഴ്ത്തുകയും ഗാന്ധി ഘാതകൻ ഗോഡ്‌സേക്ക് പുഷ്പാർച്ചന നടത്തുകയും ചെയ്ത ഹിന്ദു മഹാസഭക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. രാഷ്ട്രം എന്നും കണ്ണീരോടെ ഓർക്കുന്നതാണ് ഗാന്ധി വധം. ഒരു വിഭാഗം സാമൂഹ്യ വിരുദ്ധർ അലിഗഢിൽ ഇത് ആഘോഷമാക്കിയത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

ഗാന്ധിവധം ആഘോഷിക്കുന്നവർ വികലമായ മനസ്സിന്റെയും മസ്തിഷ്‌കത്തിന്റെയും ഉടമകളാമ്. ഒരിക്കലും മാപ്പർഹിക്കാത്ത കൊലപാതകമായിരുന്നു മഹാത്മജിയുടെ വധം. ഗാന്ധിജിയുടെ സംഭാവനകളെ രാജ്യം എക്കാലവും പ്രകീർത്തിക്കുമെന്നും പത്രക്കുറിപ്പിൽ പി എസ് ശ്രീധരൻ പിള്ള പറയുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *