കുമ്മനത്തിന്റെ അവസ്ഥ വരാതിരിക്കാനാണ് ബൈപാസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്നത്: ശ്രീധരൻ പിള്ള

  • 18
    Shares

കൊല്ലം ബൈപാസ് ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിന്നത് കുമ്മനം രാജശേഖരന്റെ അവസ്ഥ വരാതിരിക്കാൻ വേണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. കൊച്ചി മെട്രോ ഉദ്ഘാടന സമയത്ത് കുമ്മനം ട്രോളുകളിൽ മുങ്ങിയിരുന്നു. ഇതുപോലെ ട്രോളലിന് വിധേയനാകാതിരിക്കാനാണ് വിട്ടുനിന്നതെന്ന് ശ്രീധരൻ പിള്ള വിശദീകരിക്കുന്നു

പ്രധാനമന്ത്രി നേരിട്ടെത്തി ബൈപാസ് ഉദ്ഘാടനം ചെയ്തിട്ടും ശ്രീധരൻ പിള്ളയെ ആ ഭാഗത്തൊന്നും കാണാതിരുന്നത് വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു. എന്നാൽ കുമ്മനം ട്രോളുകളിൽ മുങ്ങിയ പോലൊരു ഭീകരാവസ്ഥ ഇനിയും സൃഷ്ടിച്ച് പ്രത്യാഘാതം താങ്ങാനുള്ള ശേഷിയില്ലാത്തതു കൊണ്ടാണ് മാറി നിന്നതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *