ശ്രീധരൻ പിള്ളയുടെ നിലപാട് ഇതാണ്; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെയാണ് സമരം

Loading...
  • 25
    Shares

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിരെയാണ് ബിജെപിയുടെ സമരമെന്ന് സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. യുവതിപ്രവേശനത്തിന് എതിരെയല്ല സമരമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.

തന്റെ പ്രസ്താവനയിൽ നിന്ന് വാക്കുകൾ അടർത്തി മാറ്റി വാർത്തയുണ്ടാക്കുകയാണ്. സ്ത്രീ പ്രവേശനത്തിന് എതിരെയല്ല, യുവതി പ്രവേശനത്തിന് എതിരെയാണ് സമരമെന്നാണ് താൻ പറഞ്ഞത്. ഇങ്ങനെ ചെയ്യുന്നത് ശരിയായ മാധ്യമ പ്രവർത്തനമല്ലെന്നാണ് പറയാനുള്ളതെന്നും ശ്രീധരൻ പിള്ള പറഞ്ഞു

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെയല്ല, കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെയാണ് സമരമെന്ന് ഇന്നലെ ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. ഇതാണ് അദ്ദേഹം ഇന്ന് തിരുത്തി പറഞ്ഞിരിക്കുന്നത്. നേരത്തെ തന്ത്രി ഫോൺ ചെയ്ത സംഭവത്തിലും അജണ്ട വെളിപ്പെടുത്തിയ സംഭവത്തിലും നിലപാട് തിരുത്തി ശ്രീധരൻ പിള്ള ശ്രദ്ധയാകർഷിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *