സിപിഎം-കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് 12 നേതാക്കള്‍ നാളെ ബിജെപിയില്‍ ചേരുമെന്ന് പി എസ് ശ്രീധരന് പിള്ള
സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമായി സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന 12 നേതാക്കള്‍ പത്തനംതിട്ടയില്‍ നാളെ നടക്കുന്ന പരിപാടിയില്‍ വെച്ച് ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള. ഇവര്‍ക്ക് കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം കൈമാറി. നാളെ നടക്കുന്ന ചടങ്ങില്‍ ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരും
എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് അടക്കമുള്ളവര്‍ ഈ കൂട്ടത്തിലുണ്ടെന്നും ശ്രീധരന് പിള്ള പറഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ പൊട്ടിത്തെറികള്‍ ഇതോടെയുണ്ടാകുമെന്നും ശ്രീധരന് പിള്ള പറഞ്ഞു. എന്നാല്‍ ശ്രീധരന് പിള്ളയുടേത് വെറും ദിവാ സ്വപ്നം മാത്രമാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം