വീണിടത്തു കിടന്നുരുണ്ട് ശ്രീധരന്‍ പിള്ള; കോടതിയിൽ നൽകിയ ഹർജിയിൽ തന്ത്രി വിളിച്ചെന്ന് സമ്മതിച്ചു

  • 10
    Shares

ശബരിമല നട അടയ്ക്കൽ വിവാദത്തിൽ വീണിടത്ത് കിടന്ന്് വീണ്ടും വീണ്ടും ഉരുളുകയാണ് ബിജെപിയുടെ കേരളാ ഘടകം അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നട അടയക്കുന്നത് സംബന്ധിച്ച് തന്ത്രി കണ്ഠര് രാജീവര് തന്നോടു സംസാരിച്ചെന്ന് ശ്രീധരൻ പിള്ള വ്യക്തമാക്കുന്നു. ഇന്നലെ തന്ത്രിയാണോ വിളിച്ചതെന്ന് തനിക്ക് ഓർമിയില്ല എന്നായിരുന്നു പിള്ള പറഞ്ഞത്

യുവമോർച്ച സമ്മേളനത്തിൽ വെച്ചാണ് സന്നിധാനത്ത് യുവതികൾ എത്തിയപ്പോൾ തന്ത്രി തന്നെ വിളിച്ചതായി ശ്രീധരൻ പിള്ള പറഞ്ഞത്. നട അടയ്ക്കുമെന്ന് ഭീഷണി മുഴക്കാൻ തന്ത്രിക്ക് ഉപദേശം നൽകിയത് താനാണെന്ന് പിള്ള പറഞ്ഞിരുന്നു. എന്നാൽ കണ്ഠര് രാജീവര് ഇത് തള്ളിപ്പറഞ്ഞു. താനാരെയും വിളിച്ചിട്ടില്ലെന്നാണ് തന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെ ഇന്നലെ ശ്രീധരൻ പിള്ളയും വാക്കുമാറി. തന്ത്രി തന്നെ വിളിച്ചിട്ടില്ല എന്ന് പറഞ്ഞെങ്കിൽ അതാണ് സത്യം. ആരോ വിളിച്ചു. ആരാണ് എന്ന് ഓർമിയില്ല എന്നാണ് ശ്രീധരൻ പിള്ള പറഞ്ഞത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *