സംവാദത്തിന് എകെജി സെന്ററിലായാലും പോകാൻ തയ്യാറാണ്; കോടിയേരിക്ക് ഇപ്പോൾ പരാജയഭീതിയെന്നും ശ്രീധരൻപിള്ള

  • 9
    Shares

ശബരിമല വിഷയത്തിൽ ആശയസംവാദ വെല്ലുവിളി നടത്തി കോടിയേരി ബാലകൃഷ്ണന് ഇപ്പോൾ പേടിയാണെന്ന് പി എസ് ശ്രീധരൻ പിള്ള. കോടിയേരിയാണ് വെല്ലുവിളിച്ചത്. എന്നാൽ ഇപ്പോൾ കമ്മ്യൂണിസ്റ്റുകാരോട് സംവാദത്തിന് ഉണ്ടോയെന്നാണ് കോടിയേരി ചോദിക്കുന്നത്. ഇത് പരാജയഭീതി കൊണ്ടുള്ള പിൻമാറ്റമാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു

ശ്രീധരൻ പിള്ളയാണ് പ്രശ്‌നമെങ്കിൽ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ആരെയെങ്കിലും സംവാദത്തിന് പറഞ്ഞയക്കാൻ തയ്യാറാണ്. ആളുകൾക്ക് കടന്നുവരാൻ കഴിയുന്ന എവിടെയായാലും സംവാദത്തിന് കുഴപ്പമില്ല. എകെജി സെന്ററിലായാലും കുഴപ്പമില്ല

കെ സുരേന്ദ്രന്റെ ഉള്ള്യേരിയിലെ വീട് ശ്രീധരൻ പിള്ള സന്ദർശിച്ചു. സുരേന്ദ്രന് വേണ്ടി ഒന്നും ചെയ്തില്ലെന്നത് മാധ്യമങ്ങളുടെ കള്ളപ്രചാരണമാണ്. എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *