ശബരിമല വിഷയം സുവർണാവസരം, ബിജെപിയുടേത് കൃത്യമായ പ്ലാനെന്നും ശ്രീധരൻ പിള്ള; യുവമോർച്ച പരിപാടിയിൽ നടത്തിയ പ്രസംഗം പുറത്തായി

  • 14
    Shares

ശബരിമല വിഷയത്തെ ബിജെപി രാഷ്ട്രീയമായി മുതലെടുക്കുന്നതാണെന്ന് തെളിയുന്നു. അവരുടെ സംസ്ഥാന അധ്യക്ഷൻ യുവമോർച്ച പരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. ശബരിമലയിൽ സംഘ്പരിവാർ സംഘടനകൾ മനപ്പൂർവം കലാപം സൃഷ്ടിക്കുകയാണെന്ന വാദം ഇതോടെ തെളിയുകയാണ്. ശബരിമല വിഷയം ഒരു സുവർണാവസരമായി എടുക്കണമെന്നാണ് പ്രസംഗത്തിൽ ശ്രീധരൻ പിള്ള സംഘ്പരിവാറുകാരോട് ആഹ്വാനം ചെയ്യുന്നത്.

കേരളത്തിൽ ബിജെപിക്ക് ലഭിച്ച ഏറ്റവും ഗോൾഡൻ ഓപർച്യൂണിറ്റിയാണ് ശബരിമല വിഷയം. നമ്മൾ മുന്നോട്ടുവെച്ച അജൻഡയിൽ എല്ലാവരും വീണു. കൃത്യമായ ആസൂത്രണത്തോടെയുള്ള പ്ലാനാണ് ബിജെപി ശബരിമലയിൽ നടത്തിയത്. ഇതൊരു സമസ്യയാണെന്നും പ്രസംഗത്തിൽ ശ്രീധരൻ പിള്ള പറയുന്നു

യുവതികൾ കയറിയാൽ നട അടയ്ക്കുമെന്ന് ഭീഷണി മുഴക്കാൻ തന്ത്രിയോട് നിർദേശിച്ചത് താനാണെന്നും ഇയാൾ പ്രസംഗത്തിൽ പറയുന്നുണ്ട്‌

Leave a Reply

Your email address will not be published. Required fields are marked *