ലുട്ടാപ്പിയുടെ തിരോധാനത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം; എൻ റാം തന്നെ ഇടപെടണം

  • 55
    Shares

SOCIAL MEDIA VIRUL CUTS: SREEHARI SREEDHARAN

ലേശം കുറുമ്പുകൾ ഒക്കെ കയ്യിലുണ്ടെങ്കിലും നല്ലൊരു മനസിനുടമയായിരുന്നു ശ്രീ ലുട്ടാപ്പി. കുട്ടൂസൻ നേതൃത്വം നൽകുന്ന ഈവിൾ ആക്‌സിസിന്റെ ഭാഗമായിരിക്കെ തന്നെ അവിടെ ഒരു voice of reason ആയി വർത്തിച്ചിരുന്നതും ലുട്ടാപ്പിജി ആയിരുന്നു. ശ്രീ ലുട്ടാപ്പിജി വളർന്നുവന്ന പശ്ചാത്തലം കൂടി പരിഗണിക്കുമ്പോൾ പ്രശംസനീയമായ നേട്ടം തന്നെയാണത്. അതിഭീകരമായ ഒരു വ്യക്തിത്വത്തിനുടമായിരുന്നു തുടക്കകാലത്ത് അദ്ദേഹം. ഡാകിനിയും കുട്ടൂസനും തമ്മിൽ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി കഠിനക്രിയകളിലൂടെ ഹോമകുണ്ഡത്തിൽ നിന്നും ഉരുവാക്കിയതാണ് ലുട്ടാപ്പിയെ. ‘ഭിം ഭും ലുട്ടാപ്പി, ഭും ഭിം ലുട്ടാപ്പി’ എന്നൊക്കെയുള്ള ഘോരമായ മന്ത്രതന്ത്രങ്ങൾ ഉപയോഗിച്ചുള്ള ആഭിചാരക്രിയയായിരുന്നു അത്. നിങ്ങൾക്കോർമ കാണും. അന്ന് തീ തുപ്പുന്ന അപകടകാരിയായ ഒരു കൊലയാളി ആയിരുന്നു ലുട്ടാപ്പിജി. വർഷങ്ങൾ പോകെ ലുട്ടാപ്പിജി സ്വന്തം നിലപാടുകളിൽ കാലാനുസൃതമായ മാറ്റം വരുത്താൻ തയ്യാറായി. കുട്ടൂസ്-ഡാകിനിമാരുടെ മണ്ടൻ ഐഡിയകൾ കേൾക്കുമ്പോൾ voice of reason ആയി എതിരഭിപ്രായം പറയാൻ ലുട്ടാപ്പിജി സദാ ജാഗരൂകൻ ആയിരുന്നു. എന്നാൽ ഡാകിനയമ്മൂമ്മയുടെ ഹെജിമോണിക് അധികാരരൂപത്തോട് പൊരുതി ജയിക്കാൻ ഉള്ള സാമൂഹ്യമൂലധനം പിന്നാക്ക ചാത്തൻ കുലത്തിൽ നിന്ന് വരുന്ന ലുട്ടാപ്പിജിയ്ക്ക് ഉണ്ടായിരുന്നില്ല. സാമൂഹ്യശ്രേണിയിൽ മന്ത്രവാദികൾ ഉന്നതസ്ഥാനം കയ്യാളിയിരിക്കുന്നു. കുട്ടൂസ്-ഡാകിനിമാരുടെ മണ്ടൻ ഐഡിയകളുടെ ദുരന്തപര്യവസാനത്തിന്റെ ക്രൂരപീഢനങ്ങൾ ഏറ്റവും ബാധിച്ചിരുന്നത് ലുട്ടാപ്പിജിയെ ആണെന്നതും പ്രസ്താവ്യമാണ്.

ഡാകിനിയുടെ ബന്ധുവായ ഏതോ ഒരു ഡിങ്കിണിയെ ലുട്ടാപ്പിക്ക് പകരമായി ബാലരമ നിയമിക്കുന്നു എന്നത് പ്രതിഷേധാർഹമായ നീക്കമാണ്. ഹീനമായ ബന്ധുനിയമനമാണിതെന്ന് ഇന്ന് കണ്ട വാട്‌സാപ്പ് സ്റ്റാറ്റസുകൾ സൂചിപ്പിക്കുന്നുണ്ട്. ഇതിന് പിന്നിലെ ഗൂഢാലോചനയും അഴിമതിയും സ്വാർഥതാല്പര്യങ്ങളും പുറത്ത് കൊണ്ട് വരാൻ ദ ഹിന്ദുവിലെ എൻ. റാമിനെപ്പോലെ സാമൂഹ്യപ്രതിബദ്ധതയുള്ള മുതിർന്ന പത്രപ്രവർത്തകർ മുന്നോട്ട് വരണം എന്ന് അഭ്യർത്ഥിക്കുകയാണ്. കാര്യങ്ങളുടെ പോക്ക് ഈ വിധമാണെങ്കിൽ ഇനിവരുന്നൊരു തലമുറയ്ക്കിനി ബാലരമ വായന സാധ്യമാകുമോ എന്ന് തന്നെ ഭയപ്പെടേണ്ടിയിരിക്കുന്നു.

ലേശം കുറുമ്പുകൾ ഒക്കെ കയ്യിലുണ്ടെങ്കിലും നല്ലൊരു മനസിനുടമയായിരുന്നു ശ്രീ ലുട്ടാപ്പി. കുട്ടൂസൻ നേതൃത്വം നൽകുന്ന ഈവിൾ…

Posted by Sreehari Sreedharan on Friday, 8 February 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *