തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങിയ കുട്ടിയെ എടുത്തുകൊണ്ട് ഓടി; യുവാവിനെ ഓട്ടോ ഡ്രൈവർമാരും പോലീസും ചേർന്ന് പിടികൂടി

  • 21
    Shares

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ ആറ് വയസ്സുകാരിയെ എടുത്തുകൊണ്ട് ഓടിയ യുവാവിനെ ഓട്ടോ ഡ്രൈവർമാരും പോലീസും ചേർന്ന് പിടികൂടി. ശബരിമലയിലേക്ക് പോകാനെത്തി പ്ലാറ്റ്‌ഫോമിൽ വിശ്രമിക്കുകയായിരുന്ന സംഘത്തിലെ കുട്ടിയെയുമായാണ് കഴുകൻതിട്ട സ്വദേശി ശ്രീജിത്ത് ഓടിയത്.

ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. കുട്ടിയെയുമായി ഇയാൾ റെയിൽവേ സ്‌റ്റേഷന് പുറത്ത് എത്തുകയും ചെയ്തു. ആർ എം എസിന് സമീപം വെച്ച് കെഎസ്ആർടിസി പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും പോലീസ് സംഘവും ചേർന്ന് ശ്രീജിത്തിനെ പിടികൂടുകയായിരുന്നു. കുട്ടിയെ ബന്ധുക്കളെ ഏൽപ്പിച്ചു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *