രണ്ട് വയസ്സുകാരൻ കളിക്കുന്നതിനിടെ കിണറ്റിൽ വീണു; പിന്നാലെ ചാടിയ ചെറിയമ്മ കുട്ടിയെ രക്ഷപ്പെടുത്തി

  • 96
    Shares

പാലക്കാട് ഒഴുവത്തറയിൽ കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് രക്ഷയായത് ചെറിയമ്മ. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് കാഞ്ഞുള്ളി കൃഷ്ണരാജിന്റെ മകൻ അഭിമന്യു(2) കിണറ്റിൽ വീണത്. കൂടെ കളിച്ചിരുന്ന കുട്ടി ബഹളം വെച്ചതോടെയാണ് സംഭവമറിഞ്ഞത്. എന്നാൽ കുട്ടി കിണറിനുള്ളിൽ കിടന്ന് കൈകാലിട്ടടിക്കുന്നത് കണ്ടുനിൽക്കാനെ ഇവർക്കായുള്ളു

വിവരമറിഞ്ഞാണ് അഭിമന്യുവിന്റെ പിതാവിന്റെ സഹോദര ഭാര്യ ശ്രീക്കുട്ടി വീട്ടിലേക്ക് എത്തിയത്. വീട്ടുകാരോട് കയറെടുക്കാൻ ആവശ്യപ്പെട്ട ശ്രീക്കുട്ടി മറ്റൊന്നും നോക്കാതെ കിണറ്റിലേക്ക് എടുത്ത് ചാടുകയും ചെയ്തു. കുട്ടിയെ എടുത്ത ശേഷം ശ്രീക്കുട്ടി കിണറിന്റെ താഴെ പടവിൽ കയറി നിന്നു. അപ്പോഴേക്കും ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും ചേർന്ന് ശ്രീക്കുട്ടിയെയും അഭിമന്യുവിനെയും കയർ വഴി പിടിച്ചുകയറ്റുകയായിരുന്നു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *