ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം; സംഘികൾ നുണപ്രചാരണം അവസാനിപ്പിക്കണമെന്ന് ശ്രീകുമാരൻ തമ്പി

  • 30
    Shares

ശബരിമല വിഷയത്തിൽ തന്റെ പേരിൽ വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്ന സംഘപരിവാർ സൈബർ ഗ്രൂപ്പുകളെ രൂക്ഷമായി വിമർശിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ശബരിമലയിൽ വൃദ്ധയായി രൂപം മാറി യുവതി കയറിയ സംഭവത്തെ വിമർശിച്ച് ശ്രീകുമാരൻ തമ്പി ഫേസ്ബുക്കിലൂടെ വിമർശിച്ചിരുന്നു. ഒളി സേവ പാടില്ലെന്നും ആൾമാറാട്ടം നടത്തിയതിന് യുവതിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നുമായിരുന്നു ശ്രീകുമാരൻ തമ്പിയുടെ പോസ്റ്റ്

എന്നാൽ ശ്രീകുമാരൻ തമ്പി പറയാത്ത ശബരിമല പിണറായി സർക്കാരിന് ശവക്കുഴി തോണ്ടി എന്ന വാചകം കൂടി ചേർത്താണ് സംഘികൾ പ്രചരിപ്പിച്ചത്. ഈ പണി സംഘികൾ അവസാനിപ്പിക്കണമെന്ന് ശ്രീകുമാരൻ തമ്പി ആവശ്യപ്പെട്ടു. തന്റെ പോസ്റ്റിൽ പിണറായി എന്ന പേരോ സർക്കാരിനെയോ പരാമർശിച്ചിട്ടില്ല. മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെ കൂടി നശിപ്പിക്കാനാണ് സംഘികളുടെ ശ്രമമെന്നും ശ്രീകുമാരൻ തമ്പി വിമർശിക്കുന്നു

മേയ്ക്കപ്പിട്ട് ക്ഷേത്രത്തിൽ കയറിയതിനെ മാത്രമേ താൻ എതിർത്തിട്ടുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ ബംഗാളും ത്രിപുരയും ആവർത്തിക്കാമെന്ന് സംഘികൾ സ്വപ്‌നം കാണേണ്ടെന്നും അദ്ദേഹം പറഞ്ഞു

ഞാൻ പറയാത്ത കാര്യങ്ങൾ എന്റെ ഒരു വാചകത്തോട് കൂട്ടിയൊട്ടിച്ച് നുണപ്രചാരണം നടത്തുന്നരീതി സംഘികൾ അവസാനിപ്പിക്കണം .ഇതാണോ…

Posted by Sreekumaran Thampi on Friday, January 11, 2019


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *