ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ നിന്നും ഉടൻ നീക്കണമെന്ന് രമേശ് ചെന്നിത്തല

മദ്യപിച്ച് ഡ്രൈവ് ചെയ്ത് മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ ഉടൻ സർവീസിൽ നിന്നും നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് നീക്കങ്ങൾ ജനങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു

അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് ശ്രീറാമിന്റെ രക്തപരിശോധന നടത്തിയത്. പോലീസിന്റെ ഗുരുതര വീഴ്ചയാണിത്. ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രീറാമിന്റെ നീക്കം മുഖ്യമന്ത്രി പരിശോധിക്കണം. സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശ്രീറാമിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് എത്രയും വേഗം മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *