മാധ്യമപ്രവർത്തകന്റെ മരണം: വാഹനമോടിച്ചത് താനല്ല, സുഹൃത്ത് വഫയെന്ന് ശ്രീറാം; ഐ എ എസ് ഉദ്യോഗസ്ഥനെന്ന് ദൃക്സാക്ഷികളും
തിരുവനന്തപുരത്ത് സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അപകടസമയത്ത് വാഹനമോടിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു. താനല്ല, ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണ് വണ്ടിയോടിച്ചത് എന്നാണ് ശ്രീറാം വെങ്കിട്ടരാമൻ പറയുന്നത്. വൈദ്യപരിശോധനയിൽ ശ്രീറാം മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു
എന്നാൽ അപകടസമയത്ത് ഓടിക്കൂട്ടിയവർ പറയുന്നത് വാഹനമോടിച്ചത് ശ്രീറാമാണെന്നാണ്. എന്നാൽ ഇതാരും മൊഴിയായി നൽകാൻ തയ്യാറായിട്ടില്ലെന്ന് മ്യൂസിയം സെ് എഫ് ജയപ്രകാശ് പറഞ്ഞു. ഇതിൽ വ്യക്തത വരുത്തുന്നതിനായി അപകടം നടന്ന സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് എസ് ഐ അറിയിച്ചു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. അമിത വേഗതയിലെത്തിയ കാർ മ്യൂസിയം ജംഗ്ഷനിൽ വെച്ച് പബ്ലിക് ഓഫീസിന്റെ മതിലിലേക്ക് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.