മദ്യപിച്ച് അമിത വേഗതയിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു

മദ്യപിച്ച് അമിത വേഗതയിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു. സിറാജ് പത്രം തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീർ(35) ആണ് മരിച്ചത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ബഷീറിന്റെ ബൈക്കിന് പിന്നിൽ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിൽ വെച്ചാണ് സംഭവം. വൈദ്യപരിശോധനയിൽ ശ്രീറാം മദ്യപിച്ചതായി കണ്ടെത്തി. ശ്രീറാമിനൊപ്പം ഒരു സുഹൃത്തുമുണ്ടായിരുന്നു. കസ്റ്റഡിയിൽ എടുക്കാതെ പോലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. മാധ്യമപ്രവർത്തകർ ഇടപെട്ടപ്പോഴാണ് തിരിച്ചുവിളിച്ച് വൈദ്യപരിശോധന നടത്തിയത്.

കാറോടിച്ചത് താനല്ലെന്നും സുഹൃത്താണെന്നുമാണ് ശ്രീറാം വെങ്കിട്ടരാമൻ പറയുന്നത്. എന്നാൽ ദൃക്‌സാക്ഷികൾ ഇതിന് വിരുദ്ധമായ മൊഴിയാണ് നൽകിയത്. വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരിൽ രജിസ്റ്റർ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *