മാധ്യമപ്രവർത്തകന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചു

മാധ്യമപ്രവർത്തകൻ എം ബി ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് ജാമ്യം നൽകിയത്.

ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. മാധ്യമവിചാരണയാണ് നടക്കുന്നത്. ശ്രീറാമിന് നട്ടെല്ലിനും തലക്കും പരുക്കുണ്ട്.

ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ഐഎഎസ് ഉദ്യോഗസ്ഥന്റെ നിയമലംഘനം ന്യായീകരിക്കാനാകില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മാധ്യമപ്രവർത്തകനെയല്ല, ആരെ കാറിടിച്ച് കൊലപ്പെടുത്തിയാലും ഇതേ നിലപാടാണുള്ളതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *