ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ ഡിജിപി നിർദേശിച്ചു; മെഡിക്കൽ കോളജിലേക്ക് മാറ്റാനും നിർദേശം

മാധ്യമപ്രവർത്തകൻ കെ എം ബഷീർ കാറപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താൻ ഡിജിപി നിർദേശിച്ചു. ശ്രീറാമിനെ പ്രതിയാക്കിയ ശേഷം ആശുപത്രിയിലെത്തിച്ചു പോലീസ് അറസ്റ്റ് രേഖപ്പെടുത്തും.

സ്വകാര്യ ആശുപത്രിയിൽ നിന്ന് ശ്രീറാമിനെ മെഡിക്കൽ കോളജിലേക്ക് മാറ്റാനും നിർദേശിച്ചിട്ടുണ്ട്. വൈദ്യപരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് കെ എം ബഷീർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ശ്രീറാം കാർ ഇടിച്ചു കയറ്റിയത്. സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫാണ് കെ എം ബഷീർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *