മാധ്യമപ്രവർത്തകന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്തി; അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്
മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവർത്തകനെ ഇടിച്ചുകൊന്ന സംഭവത്തിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ ഉടൻ അറസ്റ്റ് ചെയ്തേക്കും. ശ്രീറാമിന്റെ രക്തസാമ്പിളുകൾ പരിശോധിച്ചു. സംഭവസമയം ശ്രീറാം മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് തെളിയിക്കാനാണ് രക്തസാമ്പിളുകൾ പരിശോധിച്ചത്.
അപകടമുണ്ടാക്കിയ സമയത്ത് വാഹനമോടിച്ചിരുന്നത് ശ്രീറാം ആണെന്നും പോലീസ് വ്യക്തമാക്കി. കേസിൽ അദ്ദേഹത്തെ പ്രതി ചേർത്തിട്ടുണ്ട്. താനല്ല, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസാണ് വാഹനമോടിച്ചതെന്നായിരുന്നു ശ്രീറാം പറഞ്ഞിരുന്നത്.