ശ്രീറാമിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി; പോലീസിന് വിമർശനം

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. കേസിൽ സർക്കാരിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞാണ് വിധി.

പോലീസ് അന്വേഷണത്തിൽ പാളിച്ചകളുണ്ടായി. പോലീസ് നിയമാനുസൃതം സ്വീകരിക്കേണ്ട നടപടികൾ ചെയ്തില്ല. ഒരു മണിക്കൂർ പ്രതിയെ കസ്റ്റഡിയിൽ കിട്ടിയിട്ടും നടപടികൾ എടുത്തില്ലെന്നും കോടതി വിമർശിച്ചു.

പ്രൊഫഷണലിസം അന്വേഷണത്തിലുണ്ടായില്ല. വൈദ്യപരിശോധന വൈകിയത് ഉദ്യോഗസ്ഥന്റെ വീഴ്ചയാണ്. അപകടങ്ങൾ കൈകാര്യം ചെയ്യാൻ പോലീസിന് വ്യക്തമായ പദ്ധതിയില്ല. ഒരു സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാനാകില്ല. ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷിമൊഴി മാത്രമേയുള്ളു. രക്തപരിശോധനയിൽ ഇത് രേഖാമൂലം തെളിയിക്കാനായില്ല. അതിനാൽ ശ്രീറാമിനെതിരെ ചുമത്തിയ ഐപിസി 304 തെളിയിക്കാനാകില്ലെന്നും കോടതി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *