കാറിന്റെ ഡ്രൈവിംഗ് സീറ്റ് ബെൽറ്റിലുള്ളത് ശ്രീറാമിന്റെ വിരലടയാളം; സ്റ്റിയറിംഗിലേത് വ്യക്തമല്ല

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ വാഹനമിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം തന്നെയാണ് കാറിന്റെ സീറ്റ് ബെൽറ്റിലുള്ളതെന്ന് പരിശോധനാ ഫലത്തിൽ തെളിഞ്ഞു. അതേസമയം സ്റ്റിയറിംഗിലോ ഇതിന് പുറത്തുള്ള ലെതർ കവറിലോ ഉള്ള വിരലടയാളങ്ങൾ വ്യക്തമല്ലെന്നും പരിശോധനാ ഫലത്തിൽ പറയുന്നു

വാഹനമോടിച്ചത് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസാണെന്നായിരുന്നു ശ്രീറാം ആദ്യം പറഞ്ഞിരുന്നത്. പിന്നീട് താനാണ് വണ്ടിയോടിച്ചതെന്ന് സമ്മതിക്കുകയും ചെയ്തു. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് എത്തുന്നതിന് മുമ്പ് വാഹനം സ്ഥലത്ത് നിന്ന് മാറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *