ആശുപത്രി വാസം വേണ്ട, ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് അയക്കാൻ മജിസ്‌ട്രേറ്റ്; ജില്ലാ ജയിലിൽ എത്തിച്ചു

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന സംഭവത്തിൽ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ ജില്ലാ ജയിലിൽ എത്തിച്ചു. മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ ശേഷമാണ് ജില്ലാ ജയിലിലേക്ക് മാറ്റുന്നത്.

കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളജിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ മെഡിക്കൽ റിപ്പോർട്ടിൽ ശ്രീറാമിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് തെളിഞ്ഞതിനാൽ സബ് ജയിലിലേക്ക് മാറ്റാൻ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു. ജില്ലാ ജയിലില്‍ ഡോക്ടര്‍ പരിശോധിച്ച ശേഷമാകും മെഡിക്കല്‍ കോളജിലേക്ക് മാറ്റണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക

ഗുരുതരമായി പരുക്കേറ്റ രോഗിക്ക് സമാനമായി സ്‌ട്രെച്ചറിൽ കിടത്തി മുഖത്ത് മാസ്‌ക് ധരിപ്പിച്ചാണ് കിംസ് ആശുപത്രിയിൽ നിന്ന് ശ്രീറാമിനെ പുറത്തേക്ക് ഇറക്കിയത്. ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയാൻ അനുവദിച്ച സംഭവത്തിൽ വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ പോലീസ് തയ്യാറായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *