ശ്രീറാം വെങ്കിട്ടരാമന്റെ കൃത്യവിലോപം നഷ്ടപ്പെടുത്തിയത് വയോധികന്റെ ജീവന്‍; തെളിവുകളുമായി ബന്ധു രംഗത്ത്; ശ്രീറാമിന് വിവരാവകാശ കമ്മീഷണറുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ദേവികുളം സബ്കലക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമന്റെ കൃത്യവിലോപത്തിൽ പൊലിഞ്ഞ് വയോധിക കർഷകന്റെ ജീവൻ. സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ മദ്യ ലഹരിയിൽ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ സർവീസിലിരിക്കെ തന്നെ ഗുരുതര ക്രമക്കേടുകൾ നടത്തിയിരുന്നതായി തെളിവുകളുമായി കർഷകന്റെ ബന്ധു രംഗത്ത്. ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശി കാട്ടിപ്പറമ്പിൽ കെ എൻ ശിവൻ എന്ന വ്യക്തിയുടെ രണ്ടര ഏക്കറോളം സ്ഥലവും വീടും വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുത്ത സംഭവത്തിൽ ദേവികുളം സബ്കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ മേൽനടപടികൾ സ്വീകരിക്കാത്തതിൽ മനം നൊന്ത് ശിവൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ശിവന്റെ മരണ ശേഷം തന്റെ വീഴ്ച മറച്ചു വെക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ഇതു സംബന്ധിച്ച് നേരത്തേ നോട്ടീസ് അയച്ചിരുന്നതായി വരുത്തിത്തീർക്കാൻ വ്യാജ ഡെസ്പാച്ച് രേഖ നിർമ്മിച്ചതായും ശിവന്റെ ബന്ധു കെ ബി പ്രദീപ് ചൂണ്ടിക്കാട്ടുന്നു. പുതുതായി നിർമ്മിച്ച ആധാരം വ്യാജമാണെന്നും അതിലെ വിരലടയാളെ തെറ്റാണെന്നും തെളിയിക്കുന്ന ഫോറൻസിക് റിപ്പോർട് വന്നിട്ടും തന്റെ വസ്തു തിരിച്ചു ലഭിക്കുന്നതിനുള്ള നടപടികൾ ശ്രീറാം വെങ്കിട്ടരാമൻ സ്വീകരിക്കാത്തതിൽ മനം നൊന്ത് 2017 ഏപ്രിൽ മാസം ശിവൻ ആത്മഹത്യ ചെയ്യുകയായിരുന്നു.

തന്റെ വസ്തു വ്യാജ ആധാരം വെച്ച് പോക്കുവരവ് ചെയ്തുവെന്ന വിവരം ലഭിച്ചപ്പോൾ ഇത് ചൂണ്ടിക്കാട്ടി ശിവൻ കലക്ടർക്ക് പരാതി നൽകിയിരുന്നു. തന്റെ ആധാരത്തിന്റെ പകപ്പ് ആവശ്യപ്പെട്ട് ശിവൻ വില്ലേജോഫീസിൽ നൽകിയ അപേക്ഷയിൽ രണ്ട് മാസത്തിനിടെ ലഭിച്ചത് രണ്ട് വ്യത്യസ്ത ആധാരങ്ങളായിരുന്നു. രണ്ടാമത്തെ ആധാരം കൃത്രിമമായി നിർമ്മിക്കപ്പെട്ടതാണെന്ന് മനസിലാക്കിയാണ് ശിവൻ പരാതിയുമായി മുന്നോട്ട് പോയത്. വ്യാജ ആധാരം കാണിച്ച് അവിവാഹിതനായ ശിവനെ സ്വന്തം വസ്തുവിൽ നിന്ന് ആദായമെടുക്കാൻ അനുവദിക്കാതെയും വസ്തുവിലുണ്ടായിരുന്ന വീട്ടിൽ നിന്ന് അടിച്ചിറക്കുകയും ചെയ്ത സാഹചര്യത്തിലാണ് സബ് കലക്ടറായ ശ്രീറാം വെങ്കിട്ടരാമന് സീനിയർ സിറ്റിസൺ ആക്ട് അനുസരിച്ച് ഇതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശിവൻ പരാതി നൽകുന്നത്.
2016 ഡിസംബർ മാസം 28നാണ് കെ എൻ ശിവൻ സീനിയർ സിറ്റിസൺ ആക്ട് അനുസരിച്ചാണ് ശ്രീറാം വെങ്കിട്ടരാമന് പരാതി സമർപ്പിക്കുന്നത്. ഇതു പ്രകാരം പരാതിക്കാരനോട് ഹാജരാകുവാൻ കട്ടപ്പന വില്ലേജ് ഓഫീസ് മുഖാന്തിരം നോട്ടീസ് അയച്ചിരുന്നുവെന്നാണ് സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ പക്ഷം. എന്നാൽ പരാതിയിൽ നടപടിയൊന്നുമുണ്ടായില്ല. ശ്രീറാം വെങ്കിട്ടരാമന്റെ റവന്യൂ ഡിവിഷണൽ ഓഫീസിൽ നിന്ന് കട്ടപ്പന വില്ലേജ് ഓഫീസിൽ ഇത്തരത്തിൽ ഒരു നോട്ടീസ് ലഭിച്ചിരുന്നില്ലെന്ന് വിവരാവകാശം വഴി ബന്ധുവിന് അറിയാൻ കഴിഞ്ഞിട്ടുണ്ട്.ഡിസംബർ 28ന് നൽകിയ പരാതിയിൽ നടപടിയെടുക്കാൻ പരാതി ലഭിക്കും മുമ്പ് നോട്ടീസ് നൽകിയതായാണ് വിവരാവകാശ രേഖയിലൂടെ ലഭ്യമാകുന്ന വിവരം. അതായത് ഡിസംബർ 28ന് നൽകിയ പരാതിയിൽ ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 21നും നവംബർ 23നും നോട്ടീസ് നൽകിയെന്നാണ് വിവരം

സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ രൂക്ഷ വിമർശവുമായി വിവരാവകാശ കമ്മീഷറും രംഗത്തു വന്നിട്ടുണ്ട്. പരാതിക്കാരൻ വിവരാവകാശനിയമ പ്രകാരം ആവശ്യപ്പെട്ട രേഖകൾ ആർ ഡി ഒ ഓഫീസിൽ ഇല്ലെന്ന മറുപടിയാണ് ലഭിച്ചിരുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ കീഴിൽ ഉണ്ടായിരുന്ന ദേവികുളം റവന്യൂ ഡിവിഷണൽ ഓഫീസ് ഉത്തരവാദിത്തമില്ലാത്ത കുത്തഴിഞ്ഞ ഓഫീസായിരുന്നുവെന്നും സംഭവത്തിൽ ഓഫീസിന്റെ മുഖ്യ ചുമതലക്കാരനായിരുന്ന സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനാണ് ഉത്തരവാദിയെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ രൂക്ഷ വിമർശനമുന്നയിക്കുന്നു. ഈ വർഷം മാർച്ച് മാസം പുറപ്പെടുവിച്ച ഉത്തരവിലാണ് ശ്രീറാമിനെതിരെ രൂക്ഷ പരാമർശങ്ങളുള്ളത്. ബന്ധപ്പെട്ട വിവരാവകാശ ഉദ്യോഗസ്ഥനെതിരെ നടപടിക്കുള്ള നോട്ടീസും വിവരാവകാശ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
ശിവന്റെ മരണത്തിന് ശേഷം ബന്ധുവായ പ്രദീപ് രജിസ്ട്രേഷൻ ഐ ജിക്ക് പരാതി നൽകി വ്യാജആധാരം റദ്ദ് ചെയ്യിക്കുകയുമായിരുന്നു. ശിവന്റെ മരണത്തിന് കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടി വേണമെന്ന ആവശ്യമാണ് ബന്ധുവായ പ്രദീപ് ഉയർത്തുന്നത്Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *