എ സി ഡീലക്‌സ് റൂം, ടിവി, ഒപ്പം ബന്ധുക്കൾ; റിമാൻഡിലായിട്ടും ശ്രീറാമിന് സുഖവാസം

മദ്യപിച്ച് ഡ്രൈവ് ചെയ്ത് മാധ്യപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് പോലീസ് കസ്റ്റഡിയിലും സുഖവാസം. റിമാൻഡിലായിട്ടും സർക്കാർ ആശുപത്രിയിലേക്ക് ശ്രീറാമിനെ മാറ്റാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സ്വകാര്യ ആശുപത്രിയിൽ എ സി ഡീലക്‌സ് മുറിയടക്കമുള്ള സൗകര്യങ്ങളോടെയാണ് ശ്രീറാം കഴിയുന്നത്. ഇയാൾക്കൊപ്പം ബന്ധുക്കളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം

ആശുപത്രി മാറ്റാൻ സാധിക്കാത്ത വിധം ഇയാൾക്ക് എന്ത് അസുഖമാണുള്ളതെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്‌കാനിംഗും മറ്റുമുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. കാര്യമായ പരുക്കൊന്നുമില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥന് സുഖവാസം നൽകാൻ പോലീസും കൂട്ടുനിൽക്കുകയാണെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *