ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളജിലേക്ക് മാറ്റി; കൊണ്ടുപോയത് സ്‌ട്രെച്ചറിൽ മാസ്‌ക് ഉപയോഗിച്ച് മുഖം മറച്ച ശേഷം

മദ്യപിച്ച് ഡ്രൈവ് ചെയ്ത കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കിംസിൽ ശ്രീറാമിന് സുഖവാസമെന്ന് മാധ്യമങ്ങൾ വാർത്ത പുറത്തു കൊണ്ടുവന്നതിന് പിന്നാലെയാണ് ആശുപത്രി മാറ്റിയിരിക്കുന്നത്.

സ്‌ട്രെച്ചറിൽ കിടത്തി മുഖം മാസ്‌ക് ഉപയോഗിച്ച് മറച്ചാണ് ശ്രീറാമിനെ ആശുപത്രിയിൽ നിന്ന് പുറത്തേക്ക് ഇറക്കിയതും ആംബുലൻസിൽ കയറ്റിയതും. നേരെ മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കാണ് ശ്രീറാമിനെ കൊണ്ടുപോകുക. ഇവിടെ നിന്നും മെഡിക്കൽ കോളജിലെ സെൽ വാർഡിൽ പ്രവേശിപ്പിക്കും

റിമാൻഡിൽ കഴിയുന്ന പ്രതിയെ സ്വകാര്യ ആശുപത്രിയിൽ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ കഴിയാൻ അനുവദിച്ച പോലീസ് നടപടി വൻ വിവാദമായിരുന്നു. ഇതോടെയാണ് പോലീസ് നടപടി വേഗത്തിലാക്കിയത്. വൈകുന്നേരം 5.15ഓടുകൂടിയാണ് ശ്രീറാമിനെ കിംസിൽ നിന്നും മാറ്റിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *