മാധ്യമപ്രവർത്തകന്റെ മരണം: കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന് ദൃക്‌സാക്ഷികൾ

സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ച സംഭവത്തിൽ ദൃക്‌സാക്ഷികളുടെ നിർണായക മൊഴി. അപകടസമയത്ത് കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണെന്ന് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരായ ഷഫീക്ക് മണിക്കുട്ടൻ എന്നിവർ ചാനലുകളോട് വെളിപ്പെടുത്തി.

അമിത വേഗതയിലായിരുന്നു കാർ. റോഡിൽ നിന്ന് തെന്നി മാറിയ കാർ കെ എം ബഷീർ സഞ്ചരിച്ച ബൈക്കിനെ മതിലിലേക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പരുക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കിൽ നിന്ന് എടുത്തുമാറ്റി തറയിൽ കിടത്തിയത്. പോലീസെത്തി ബഷീറിനെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും ഷഫീഖ് പറയുന്നു.

ശ്രീറാമാണ് കാറോടിച്ചിരുന്നതെന്നും മദ്യലഹരിയിലായിരുന്നുവെന്നും മണിക്കുട്ടൻ പറയുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ശ്രീറാം വെങ്കിട്ടരാമനും പരുക്കേറ്റിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *