മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം മാത്രമേ പറയൂ; പഴുതടച്ച അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമിതമായ അളവിൽ ലഹരി ഉപയോഗിച്ചാണ് ശ്രീറാം വെങ്കിട്ടരാമൻ വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അമിത വേഗതയിലാണ് വാഹനമോടിതാണ് അപകടമുണ്ടാക്കിയതെന്ന് എല്ലാവർക്കുമറിയാം. കൃത്യസമയത്ത് രക്തപരിശോധന നടത്തുന്നതിൽ പോലീസിനുണ്ടായ വീഴ്ചകൾ പരിശോധിക്കും. വീഴ്ച അന്വേഷിക്കാനും വേണ്ട നടപടി നിർദേശിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കും.

കേസ് അന്വേഷണത്തിലും നടപടിയിലും വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ല. അത്തരം ശ്രമം നടത്തിയാൽ ആരെയും വെറുതെവിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യപിച്ചിരുന്നില്ലെന്ന് ശ്രീറാം മാത്രമേ പറയു. രക്തത്തിൽ മദ്യത്തിന്റെ അംശം ഇല്ലാതാക്കാൻ മരുന്ന് കഴിച്ചെന്ന ആക്ഷേപത്തിൽ അടക്കം വിശദമായ അന്വേഷണം നടക്കും.

മരിച്ച കെ എം ബഷീറിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സർക്കാരിന്റെ പ്രത്യേക പരിഗണനയിലുണ്ട്. അസമയത്ത് ജോലി ചെയ്യേണ്ടി വരികയും ജോലിയുടെ ഭാഗമായി യാത്ര ചെയ്യേണ്ടി വരികയും ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് പരിരക്ഷ ഉറപ്പാക്കാൻ ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് ആലോചിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *