മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന് റിമാൻഡിലായിട്ടും ശ്രീറാമിന്റെ സസ്‌പെൻഷൻ വൈകുന്നു

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ഇടിച്ചുകൊന്ന കേസിൽ റിമാൻഡിലായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ സസ്‌പെൻഷൻ നടപടികൾ വൈകുന്നു. റിമാൻഡിലായി 48 മണിക്കൂറിനുള്ളിൽ സസ്‌പെൻഡ് ചെയ്യണമെന്ന് സർവീസ് ചട്ടമുണ്ട്. ഇന്നലെയാണ് ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തത്.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായ ശ്രീറാമിനെ മജിസ്‌ട്രേറ്റുമൊന്നിച്ച് എത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ നാളെ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. കേസിന്റെ വിശദാംശങ്ങൾ സിറ്റി പോലീസ് കമ്മീഷണർ ഇന്ന് ചീഫ് സെക്രട്ടറിക്ക് കൈമാറും.

അതേസമയം കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണങ്ങളും ഉയരുന്നുണ്ട്. ശ്രീറാമിനെതിരെ മൊഴി നൽകിയ സുഹൃത്ത് വഫ ഫിറോസിനെതിരെ കേസെടുത്തതാണ് അട്ടിമറി നീക്കമെന്ന സംശയത്തിലേക്ക് ചെന്നെത്തുന്നത്. ദൃക്‌സാക്ഷിയെ പ്രതിയാക്കിയാൽ കേസ് ദുർബലമാകുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *