ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സസ്‌പെൻഡ് ചെയ്‌തേക്കും

മദ്യപിച്ച് ഡ്രൈവ് ചെയ്ത കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ ഇന്ന് സര്‍വീസ് തല നടപടിയുണ്ടായേക്കും. ശ്രീറാമിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും. റിമാൻഡിലായ ഉദ്യോഗസ്ഥനെ സർവീസ് ചട്ടമനുസരിച്ച് 48 മണിക്കൂറിനുള്ളിൽ സസ്‌പെൻഡ് ചെയ്യണമെന്നാണ് നിയമം

്ശ്രീറാമിനെ ഇന്നലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശ്രീറാമിന്റെ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. അപകടം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്റെ രക്തപരിശോധന നടത്തിയത്. ഇതിൽ പോലീസിന്റെ ഒത്തുകളിയും ഏറെ വിമർശിക്കപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രിയിൽ വെച്ച് മദ്യത്തിന്റെ സാന്നിധ്യം രക്തത്തിൽ നിന്ന് ഇല്ലാതാക്കാനുള്ള മരുന്ന് നൽകിയിരുന്നോ എന്ന സംശയവും ബാക്കിനിൽക്കുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *